- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണതിനു പിന്നാലെ ലോറി കയറിയിറങ്ങി; മരിച്ചത് നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ആലന്തറയിൽ കാറിടിച്ച് റോഡിൽ വീണയാൾ ലോറി കയറി മരിച്ചു. നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്.
വെളുപ്പിനെ അഞ്ചോടെയാണ് അപകടം. കടയിൽ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വെഞ്ഞാറമ്മൂട് ഭാഗത്തുനിന്ന് വന്ന കാറിടിച്ച് കൃഷ്ണകുമാർ റോഡിൽ വീഴുകയായിരുന്നു.
ഈ സമയം കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമ്മൂടിലേക്ക് വരികയായിരുന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കെട്ടിട നിർമ്മാണത്തൊഴിലാളിയാണ് മരിച്ച കൃഷ്ണകുമാർ.
Next Story