തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണി തീർത്ഥാടത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ലില്ലിയും സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം.

മണ്ണാർക്കുടി എന്ന സ്ഥലത്ത് വെച്ച് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ബസ് അപകടത്തിൽപ്പെടുമ്പോൾ എല്ലാവരും ഉറക്കത്തിലായതിനാൽ അപകടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്ച രാത്രി ഏഴ് മണിയോടു കൂടിയായിരുന്നു ഒല്ലൂരിൽ നിന്ന് സംഘം തീർത്ഥാനത്തിന് തിരിച്ചത്. കുട്ടികളടക്കം 47 പേരാണ് ബസിൽ ഉണ്ടായിരുന്നത്.