- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിടവേളയ്ക്ക് ശേഷം ബാഹുബലി വീണ്ടുമെത്തി; നിരീക്ഷിച്ച് വനപാലകർ
മേട്ടുപ്പാളയം: ഒരിടവേളയ്ക്കുശേഷം 'ബാഹുബലി' വീണ്ടും നാട്ടിലെത്തി. പിടികൂടാൻ കുങ്കിയാനകൾ എത്തിയതിന് പിന്നാലെ ഉൾക്കാട്ടിലേക്ക് വലിഞ്ഞ ബാഹുബലി മാസങ്ങൾക്ക് ശേഷമാണ് വീണ്ടും നാട്ടിലെത്തിയത്. ആർക്കും ശല്യക്കാരനല്ലാത്ത കാട്ടാന ബാഹുബലി മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചിൽനിന്നാണു നാട്ടിലേക്കു കടന്നത്. മേട്ടുപാളയം വനഭദ്രകാളിയമ്മൻ ക്ഷേത്രം റോഡിലെ സമയപുരം ഭാഗത്തു മാസങ്ങൾക്ക് ശേഷമാണ് എത്തിയത്. കൃഷി നശിപ്പിക്കുന്നതിനാൽ ബാഹുബലിയെ പിടികൂടണമെന്നായിരുന്നു കർഷകരുടെ ആവശ്യം.
എന്നാൽ, മൃഗസ്‌നേഹികൾ ഇടപെട്ടതോടെ കഴിഞ്ഞ വർഷം മൂന്നു മാസത്തോളം റേഡിയോ കോളർ ഘടിപ്പിക്കാനായി പിന്നാലെ ഡോക്ടർമാരും വനപാലകരും നടന്നെങ്കിലും ആന ഉൾക്കാട്ടിലേക്കു വലിഞ്ഞു. ആനയെ പിടികൂടാനായി മൂന്ന് കുങ്കിയാനകളെ എത്തിച്ചിരുന്നു. മാസങ്ങൾക്ക് ശേഷം എത്തി വിളകൾ നശിപ്പിച്ച് വീണ്ടും ഉൾക്കാട്ടിലേക്ക് കടന്നു.ശനിയാഴ്ച രാത്രിയാണ് റോഡ് കടന്നു ഭവാനിപ്പുഴയിൽ വെള്ളം കുടിക്കാൻ എത്തിയത്. വനപാലകർ ബാഹുബലിയെ നിരീക്ഷിക്കുന്നുണ്ട്.