- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിത്തർക്കത്തിന്റെ പേരിൽ അക്രമം; കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു അയൽവാസി പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: വഴിത്തർക്കത്തിന്റെ പേരിൽ കണ്ണൂർ മേനച്ചോടിയിൽ അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭർത്താവ് പ്രഭാകരന് അക്രമത്തിൽ നിസാരമായി പരിക്കേറ്റു. പ്രദേശവാസിയായ നമ്പിക്കണ്ടി രാജൻ (50)എന്നയാളാണ് മൂവരെയും വെട്ടിപ്പരിക്കേല്പിച്ചത്.
വഴിത്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിലാണ് അമ്മയ്ക്കും രണ്ടു മക്കൾക്കും വെട്ടേറ്റത്. അയൽവാസിയായ രാജനാണ് വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് ഇവരുടെ പരാതി. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
രാജൻ ശൈലജയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് മക്കൾക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയിലുമാണ് പരിക്കേറ്റിരിക്കുന്നത്.


