- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷുദിനത്തിൽ ഉത്സവം കൂടാൻ അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോകുന്ന വഴി കാറിടിച്ച് പരിക്കേറ്റു; പത്തു വയസുകാരൻ ചികിൽസയിലിരിക്കേ മരിച്ചു
പന്തളം: വിഷുദിനത്തിൽ ഉത്സവം കൂടാൻ പോകുന്ന വഴി കാറിടിച്ച് പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസുകാരൻ മരിച്ചു. കുരമ്പാല മാധവം വീട്ടിൽ ജയചന്ദ്രൻ-മായ ദമ്പതികളുടെ ഇളയമകൻ മഹാദേവനാ(10)ണ് മരിച്ചത്. പുഴിക്കാട് ഗവൺമെന്റ് യു.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ശനിയാഴ്ച രാവിലെ 11:30 ന് പന്തളം-മാവേലിക്കര റോഡിൽ ഇടപ്പോൺ ജങ്ഷന് സമീപമായിരുന്നു അപകടം. വെണ്മണി ശാർങ്ഗക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനായി അമ്മ മായയുടെ സഹോദരി യുടെ വീട്ടിൽ എത്തിയതായിരുന്നു മഹാദേവൻ.
ക്ഷേത്രത്തിൽ പോയി മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മഹാദേവൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം ആണ് മരണപ്പെട്ടത്. നൂറനാട് പൊലീസ് കേസെടുത്തു. സഹോദരൻ മാധവ്.
Next Story