- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് ജസ്റ്റിസിനു യാത്രയയപ്പു നൽകിയതു സംവിധാനത്തിന്റെ ഭാഗം; സുപ്രീംകോടതി ചീഫ് ജസ്റ്റീസിനു പ്രധാനമന്ത്രി യാത്രയയപ്പു നൽകാറുള്ളത് പോലെ കണ്ടാൽ മതിയെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനു യാത്രയയപ്പു നൽകിയതു സംവിധാനത്തിന്റെ ഭാഗമാണെന്നു മന്ത്രി പി.രാജീവ്. മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനു പ്രധാനമന്ത്രി യാത്രയയപ്പു നൽകാറുണ്ട്. അതു പോലെ സംസ്ഥാനത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു മുഖ്യമന്ത്രി യാത്രയയപ്പു നൽകിയതായി കണ്ടാൽ മതി.
പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസും ധനമന്ത്രിയും നിയമന്ത്രിയുമായി യോഗം ചേരാറുണ്ട്. അതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തും ഇത്തരത്തിൽ യോഗം ചേരാറുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതിനകം മൂന്ന് യോഗം ചേർന്നു കഴിഞ്ഞു. ചീഫ് ജസ്റ്റീസിന്റെ സത്യ പ്രതിജ്ഞാ ചടങ്ങുകളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാറുണ്ട്. ഇതൊക്കെ ചീഫ് ജസ്റ്റീസിനെ സ്വാധീനിക്കാനാണെന്ന് കരുതാൻ സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story