- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ്: തന്നോടല്ല ചോദിക്കേണ്ടതെന്ന് ഗവർണർ; ലോകായുക്ത ബില്ലിന്റെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.മണികുമാറിനു സംസ്ഥാന സർക്കാർ യാത്രയയപ്പു നൽകിയെങ്കിൽ അതിനെക്കുറിച്ചു തന്നോടല്ല, ജുഡീഷറിയോടാണ് ചോദിക്കേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തു മടങ്ങി എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റീസിനു സർക്കാർ യാത്രയയപ്പ് നൽകിയത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം ആദ്യം പറഞ്ഞു. നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിന്റെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് തുല്യ അധികാരമുള്ള വിഷയത്തിൽ നിയമ നിർമ്മാണം നടത്തണമെങ്കിൽ കേന്ദ്രവുമായി ചർച്ച ചെയ്യണം. ഗവർണർക്ക് നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി ഒന്നും ചെയ്യാനാകില്ലെന്നും ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ