- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിവച്ചത് അഭിഭാഷക ലൈസൻസ് റദ്ദാക്കിയ അഡ്വക്കേറ്റ് എന്ന് ബാർ അസോസിയേഷൻ; ഡൽഹി സാകേത് കോടതിയിലേത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രതികാരം; വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ; ഡൽഹിയിൽ ക്രമസമാധാനം തകർന്നെന്ന് മുഖ്യമന്ത്രി കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയിൽ വെടിവയ്പ്പ്. വെടിയേറ്റ യുവതിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
സൗത്ത് ഡൽഹിയിലെ സിവിൽ, ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് സംഭവം. സ്ത്രീയുടെ വയറിലുൾപ്പെടെ വെടിയേറ്റു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയെ തന്നെ ലക്ഷ്യംവച്ചാണ് അക്രമി എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പിടികൂടിയോ എന്ന കാര്യം വ്യക്തമല്ല. വെടിയുതിർത്തത് അഭിഭാഷകൻ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കാമേശ്വർ പ്രസാദ് എന്നാണ് പേര്. ഇയാളുടെ ലൈസൻസ് കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്തതാണ് എന്ന് സാകേത് ബാർ അസസിയേഷൻ വ്യക്തമാക്കി. വെടിയേറ്റ യുവതിയുമായി ഇയാൾക്ക് സാമ്പത്തിക കേസ് ഉണ്ടായിരുന്നു, ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് സൂചന.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിന് കാരണം എന്ന് സാകേത് ബാർ അസോസിയേഷൻ സെക്രട്ടറി പറഞ്ഞു, ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടും പ്രതി കോടതിയിൽ വരാറുണ്ടായിരുന്നു, കോടതിക്ക് അകത്തേക്ക് തോക്ക് കൊണ്ടുവന്നതും അന്വേഷിക്കണമെന്നും ബാർ അസസിയേഷൻ സെക്രട്ടറി പറഞ്ഞു.
സാകേത് വെടിവയ്പിൽ രൂക്ഷ വിമർശനവുമായി ഡൽഗി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ഡൽഹിയിൽ ക്രമസമാധാന നില പൂർണമായി തകർന്നു, എല്ലായിടത്തും വൃത്തികെട്ട രാഷ്ട്രീയമാണ് നടക്കുന്നത്, കര്യങ്ങൾ കൈകാര്യം ചെയ്യാനാകാത്തവർ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി പൊലീസ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്.