ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ആശങ്ക തുടരുന്നു. 24 മണിക്കൂറിനിടെ 11692 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ നേരിയ കുറവാണ്‌രേഖപ്പെടുത്തിയത്. അതേസമയം, പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. 5.09 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 66,170 പേർക്കാണ് രാജ്യത്ത് രോഗബാധയുള്ളത്.