- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെയുള്ളവർ പരിഹസിച്ചതിൽ മനം നൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി ഇതര സംസ്ഥാന തൊഴിലാളി; കെട്ടിടത്തിനു മുകളിൽ കയറി ചാടാനുള്ള ശ്രമം; ഒടുവിൽ അനുനയിപ്പിച്ച് കീഴ്പെടുത്തി
മലപ്പുറം: ആത്മഹത്യ ഭീഷണി മുഴക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ അനുനയിപ്പിച്ച് കീഴ്പ്പെടുത്തി. മലപ്പുറം കരുവാരക്കുണ്ട് പുൽവെട്ട കരിങ്കത്തോണിയിൽ രാത്രിയാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പുൽവെട്ട സ്വദേശി ചാത്തോലി മുഹമ്മദ് മുസ്തഫയുടെ വാടക കെട്ടിടത്തിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി രാം കൊനാരയാണ് കൂടെയുള്ളവർ പരിഹസിച്ചു എന്ന കാരണത്താൽ കെട്ടിടത്തിനു മുകളിൽ കയറി ചാടാൻ ശ്രമിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ, അരവിന്ദാക്ഷൻ, സി.പി. ഒ അഫ്സൽ ബാബു എന്നിവരും ചേർന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കുകയായിരുന്നു. മുൻപ് നന്നായി മദ്യപിച്ചിരുന്ന ഇയാൾ മദ്യപാനം നിർത്തിയതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളാണ് സംഭവത്തിന് കാരണം എന്ന് പൊലീസ് പറഞ്ഞു. കൂടെയുള്ള സഹോദരൻ മംഗൾ കോനാര ഇയാളെ നാളെ നാട്ടിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്