- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിച്ചശേഷം എംഎൽഎമാരെ കൂറുമാറ്റുന്ന ബിജെപിയുടെ കുതന്ത്രം കർണാടകയിൽ വിലപ്പോവില്ലെന്ന് മല്ലികാർജുൻ ഖർഗെ
ബെംഗളൂരു: ജയിച്ചശേഷം എംഎൽഎമാരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം കർണാടകയിൽ വിലപ്പോകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോഴാണ് ഖർഗെയുടെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ എല്ലാവർക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് പ്രവർത്തകസമിതി കർണാടക തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖർഗെ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 10-ന് വോട്ടെടുപ്പും 13ന് ഫലപ്രഖ്യാപനവും നടക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story