- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിൽ വസ്ത്രാലയം തീവെച്ചു നശിപ്പിച്ച കേസിൽ ആർ എസ് എസ് പ്രവർത്തകൻ റിമാൻഡിൽ; കടയ്ക്ക് തീവച്ചത് മുൻവൈരാഗ്യം തീർക്കാൻ
കണ്ണൂർ: പാനൂർ സെൻട്രൽ പൊയിലൂരിൽ ഓടക്കായന്റെവിടെ നാരായണന്റെ ഉടമസ്ഥയിലുള്ള ശ്രീ ഗുരുദേവ വസ്ത്രകട കത്തിച്ച കേസിൽ ആർ. എസ്. എസ് പ്രവർത്തകൻ അറസ്റ്റിൽ. കഴിഞ്ഞ ഏപ്രിൽ 15ന് പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർ എസ് എസ്സ് പൊയിലൂർ ശ്രീ നാരായണ ശാഖ മുഖ്യശിക്ഷക് കുഞ്ഞി പ്പറമ്പത്ത് റിലീഷി (33)നെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു.
കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ ടിവി പ്രതീഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് റിലീഷ് വസ്ത്രക്കട കത്തിച്ചതായി തെളിഞ്ഞത്. വിഷു - പെരുന്നാൾ പ്രമാണിച്ചു കച്ചവടത്തിന് വേണ്ടി കൊണ്ടുവന്ന തുണിത്തരങ്ങളും, കടയിൽ സൂക്ഷിച്ച പണവും കത്തി നശിച്ചു പോയിരുന്നു.
10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് നിഗമനം. ഏപ്രിൽ 14ന് രാത്രി റിലീഷും സംഘവും കടയുടമ നാരായണനുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തീവയ്പ്പ് നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തീവയ്പ്പുകേസിലെ മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ