- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി തൊഴിലാളിയെ പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിൽ വീണ് കാണാതായി; അപകടം മാലിന്യ കുഴിയിലെ പുക അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ
പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യ കുഴിയിലെ പുക അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അതിഥി തൊഴിലാളിയെ മാലിന്യ കൂമ്പാരത്തിലേക്ക് വീണ് കാണാതായി. പുക അണയ്ക്കുന്നതിനായി വെള്ളം ഒഴിച്ചു കൊണ്ടിരുന്ന സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീറിനെ (23) ആണു കാണാതായത്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ഇന്നലെ രാവിലെ 6.30ഓടെ ഓടക്കാലി യൂണിവേഴ്സൽ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. 15 അടിക്കു മേൽ പൊക്കത്തിലാണു ഇവിടെ പ്ലൈവുഡ് മാലിന്യം കീട്ടിയിട്ടിരിക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ നിന്നു പുക ഉയരുന്നു കണ്ട നസീർ പൈപ്പിൽ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീണു പോവുകയായിരുന്നു. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന നസീർ ഒരാഴ്ച മുൻപാണ് ഓടക്കാലിയിൽ എത്തിയത്. അടിഭാഗത്തെ തീച്ചൂളയിൽ പെട്ടിരിക്കാം എന്നാണു നിഗമനം. യന്ത്രം ഉപയോഗിച്ചു മാലിന്യം വശങ്ങളിലേക്കു മാറ്റിയാണ് തിരച്ചിൽ നടത്തിയത്. മാലിന്യ കൂമ്പാരത്തിന് ഉള്ളിലെ തീ അണച്ചെങ്കിലും നസീറിനെ കണ്ടെത്താനായിട്ടില്ല. വൈകിട്ടോടെ തിരച്ചിൽ നിർത്തി.