- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഗർഭിണി; പതിനാറുകാരിയെ ഗർഭിണിയാക്കിയത് 85കാരനായ മുത്തച്ഛൻ; കസ്റ്റഡിയിൽ വാങ്ങി പൊലീസ്
മലപ്പുറം: ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച 16വയസ്സുകാരിയെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഗർഭിണി. കുട്ടിയെ ഗർഭിണിയാക്കിയത് 85കാരനായ സ്വന്തം മുത്തശ്ശൻ. ഡി എൻ എ പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചു. കൂടുതൽ പരിശോധനക്കായി കസ്റ്റഡിയിൽ വാങ്ങി പൊലീസും. പതിനാറുകാരി ഗർഭിണിയായ സംഭവത്തിൽ മഞ്ചേരി സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന മുത്തശ്ശനെയാണു ഇന്നു തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഇക്കഴിഞ്ഞ 21നാണ് കുട്ടിയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് 85കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയതിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ പീഡന വിവരം പുറത്താകുകയായിരുന്നു.
നാലു മാസം മുമ്പ് കൊണ്ടോട്ടി പനച്ചിപള്ളിയാളിയിലെ പിതാവിന്റെ തറവാട്ടു വീട്ടിൽ താമസിക്കാനെത്തിയ കുട്ടിയെ പിതാവിന്റെ പിതാവായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പൊലീസ് മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച് ഡി എൻ എ പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചു. ഇതേ കുട്ടിയെ ബലാൽസംഗം ചെയ്തുവെന്നതിന് കുട്ടിയുടെ പിതാവിനെതിരെ അരീക്കോട് പൊലീസിൽ കേസ് നിലവിലുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്