- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ലളിതകലാ അക്കാദമി ദൃശ്യകലാ പുരസ്കാരങ്ങൾ; മലയാള മനോരമ ആർട്ടിസ്റ്റ് കെ.എം. ശിവ അടക്കം എട്ടു പേർക്ക് പ്രത്യേക പരാമർശം
തൃശൂർ: അമീൻ ഖലീൽ (ചിത്രം), കെ.എസ്. പ്രകാശൻ (വര), കെ.ആർ. ഷാൻ (ശിൽപം), പി.ബി. ശ്രീജ (ചിത്രം), കെ.എസ്. ശ്രീനാഥ് (ന്യു മീഡിയ), അനു ജോൺ ഡേവിഡ് (ഫൊട്ടോഗ്രഫി), കെ.ഉണ്ണിക്കൃഷ്ണൻ (കാർട്ടൂൺ) എന്നിവർക്കു കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ദൃശ്യകലാ പുരസ്‌കാരം (50,000 രൂപ വീതം.)
മലയാള മനോരമ ആർട്ടിസ്റ്റ് കെ.എം. ശിവയ്ക്ക് കാർട്ടൂൺ വിഭാഗത്തിൽ പ്രത്യേക പരാമർശം (25,000 രൂപ) ലഭിച്ചു. പ്രത്യേക പരാമർശം നേടിയ മറ്റുള്ളവർ: കെ.ബി. മധുസൂദനൻ (കാർട്ടൂൺ), എസ്.അമ്മു (ഗ്രാഫിക് പ്രിന്റ്), ഹെൽന ജോസഫ് (ന്യു മീഡിയ), മിബിൻ (ചിത്രം), മുഹമ്മദ് യാസിർ (ചിത്രം), വി.ജെ. റോബർട്ട് (ശിൽപം), ഡി.മനോജ് (ഫൊട്ടോഗ്രഫി),
കലാവിദ്യാർത്ഥികൾക്കുള്ള പ്രത്യേക പുരസ്‌കാരം (10,000 രൂപ വീതം): അഭിജിത്ത് ഉദയൻ (ചിത്രംരാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്‌സ്, മാവേലിക്കര), അഞ്ചലോ ലോയ് (ശിൽപംആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ്, തൃപ്പൂണിത്തുറ), പി.എസ്. ഹെലൻ (ന്യു മീഡിയആർഎൽവി തൃപ്പൂണിത്തുറ), കാവ്യ എസ്.നാഥ് (ചിത്രംആർഎൽവി തൃപ്പൂണിത്തുറ), ഇ.വി എസ്. കിരൺ (ശിൽപംഗവ. കോളജ് ഓഫ് ഫൈൻ ആർട്‌സ്, തൃശൂർ).
വി.ശങ്കര മേനോൻ എൻഡോവ്‌മെന്റ് സ്വർണ മെഡലിന് എം.എച്ച്. സഹറാബിയും (മികച്ച ഛായാചിത്രം) വിജയരാഘവൻ എൻഡോവ്‌മെന്റ് സ്വർണ മെഡലിനു കെ.എൻ. വിനോദ് കുമാറും (മികച്ച ലാൻഡ് സ്‌കേപ് ചിത്രം) അർഹരായി.
പി.എ. അബ്ദുല്ല (ഇൻസ്റ്റലേഷൻ), അനിൽകുമാർ ദയാനന്ദ്, പ്രവീൺ പ്രസന്നൻ, എ.സുധീഷ് (ന്യു മീഡിയ) എന്നിവർക്കാണു സ്‌പെഷൽ ജൂറി അവാർഡ്. ടി.സി. വിവേക് (ചിത്രം) രാജൻ എം.കൃഷ്ണൻ അവാർഡ് നേടി.