- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രോത്സവത്തിനിടെ തർക്കം മൂത്ത് മധ്യവയസ്‌ക്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; വടക്കേക്കരയിൽ രണ്ടുപേർ പൊലീസ് പിടിയിൽ
ആലുവ :മധ്യവയസ്‌ക്കനെ കുത്തി കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മൂത്തകുന്നം തുരുത്തിപ്പുറം തൈവേലി വീട്ടിൽ ശ്യാം കുമാർ (ചാഞ്ചു 36) ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച നന്ത്യാട്ടുകുന്നം പഴേടത്ത് വീട്ടിൽ ഉൽസാഹ് (37) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
തുരുത്തിപ്പുറം എസ്.എൻ.ഡി.പി ശാഖ കുടുംബയൂണിറ്റ് വാർഷികം നടക്കുന്നതിനിടെ തുരുത്തിപ്പുറം ശാഖ കുടുംബയൂണിറ്റ് രക്ഷാധികാരിയായ കച്ചേരി വീട്ടിൽ അജിയെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ശ്യാംകുമാറും എസ്.എൻ.ഡി.പി തുരുത്തിപ്പുറം ശാഖ കുടുംബയൂണിറ്റ് രക്ഷാധികാരിയായ അജിയുടെ മക്കളും തമ്മിൽ ഒരു മാസം മുമ്പ് ക്ഷേത്രത്തിലെ ഉൽസവത്തോട് അനുബന്ധിച്ചുള്ള ഗാനമേളമേളക്കിടെ തർക്കമുണ്ടാക്കിയിരുന്നു.
തർക്കത്തെ ചൊല്ലിയുള്ള വിരോധത്തിലാണ്, അജിയെ ആക്രമിച്ചത്. വയറ്റിൽ കത്തി കൊണ്ട് കുത്തിയശേഷം സ്ഥലത്ത് നിന്നും ശ്യാംകുമാർ രക്ഷപ്പെടുകയായിരുന്നു.
മുനമ്പം ഡി വൈ എസ് പി എം.കെ.മുരളിയുടെ നിർദ്ദേശപ്രകാരം വടക്കേക്കര പൊലീസ് ഇൻസ്‌പെക്ടർ വി സി.സൂരജ്, സബ് ഇൻസ്‌പെക്ടർമാരായ എം.എസ്.ഷെറി, എ.റസാഖ്, എഎസ്ഐ ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മിറാഷ്, സെബാസ്റ്റ്യൻ, വിനീഷ് പ്രവീൺ ദാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ശ്യം കുമാറിനെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച ടാറ്റ ഹാരിയർ കാറും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.