- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുകൾ അറ്റകുറ്റപണി ചെയ്തുകൊടുത്തു; മൂന്ന് പേർ വനപാലകരുടെ പിടിയിൽ; തോക്കും, നിർമ്മാണ സാമഗ്രികളും പിടികൂടി
മലപ്പുറം: നാടൻ തോക്ക് നന്നാക്കുന്നതിനിടെ മൂന്ന് പേർ വനപാലകരുടെ പിടിയിൽ. തോക്കും, നിർമ്മാണ സാമഗ്രികളും പിടികൂടി. അകമ്പാടം സ്വദേശി കുന്നൻചിറക്കൽ അബ്ദുൽ സലീം(43), ചുങ്കത്തറ എരുമമുണ്ട സ്വദ്ദേശി രാജേഷ് ചോലക്കൽ (36), തൃശ്ശൂർ ആലപ്പാട് സ്വദ്ദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്.
അബ്ദുൽ സലീമിന്റെ അകമ്പാടം കണ്ണംകുണ്ടിലെ വില്ലാ സ്ട്രോളി എന്ന കേന്ദ്രത്തിലാണ് നാടൻ തോക്കുകളുടെ അറ്റകുറ്റപണി നടന്നിരുന്നത്. സലീം മൃഗവേട്ട ഉൾപ്പടെ നിരവധി വനം കേസുകളിൽ പ്രതിയാണ്. എന്നാൽ ആദ്യമായാണ് ഇയാൾ കയ്യോടെ പിടിയിലാവുന്നത്. ഒളിവിൽ കഴിഞ്ഞ ശേഷം ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുക്കുകയോ, അല്ലെങ്കിൽ കോടതി നിർദേശ പ്രകാരം ഉപാധികളോടെ വനം വകുപ്പിന് മുന്നിൽ കീഴടങ്ങുകയോ ചെയ്യാറാണ് പതിവ്.
രാജേഷാണ് തോക്കുകളുടെ അറ്റകുറ്റപണി നടത്തുന്നത്. സന്ദീപാണ് തോക്ക് അറ്റകുറ്റപണികൾക്കുള്ള സാധനസാമിഗ്രികൾ എത്തിച്ച് നൽകുന്നത്. ഈ സംഘം നിരവധി പേർക്ക് ലൈസൻസ് ഇല്ലാത്ത തോക്കുകൾ അറ്റകുറ്റപണി ചെയ്തുകൊടുത്തതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ടി.അശ്വിൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.എ.സി.എഫ് രവീന്ദ്രനാഥൻ, എടവണ്ണ റെയ്ഞ്ച് ഓഫീസർ ടി. റഹീസ്, അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.കെ.മുഹസിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ.നിഥിൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.അനിൽകുമാർ, കെ.ശരത് ബാബു, കെ. മനോജ് കുമാർ, എസ്.ഷാജു, പി.എസ്.അമൃതരാജ്, കെ.ടി.അബീന എന്നിവരാണ് പരിശോധ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്