- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയിന്റിങ് ജോലി പഠിക്കാൻ കൂടിയ വിഷ്ണു; അവസരം ഒത്തുവന്നപ്പോൾ ആശാന്റെ ഭാര്യയെ തന്നെ വളച്ചെടുത്ത് നാടുവിട്ടു; ഒടുവിൽ കാമുകനും കാമുകിയും അഴിക്കുള്ളിൽ; 'തങ്കമണി'യിലെ ഒളിച്ചോട്ടം പൊളിയുമ്പോൾ
തൊടുപുഴ : നാലു വയസുള്ള കുട്ടിയുമായി നാടുവിട്ട യുവതിയെ കാമുകനൊപ്പം പൊലീസ് കണ്ടെത്തി. തൊടുപുഴയിൽ വാടകയ്ക്ക് വീട് എടുത്ത് താമസിച്ചു വരികയായിരുന്ന തങ്കമണി സ്വദേശിയായ പെയിന്ററുടെ ഭാര്യയാണ് കുട്ടിയുമായി കാമുകനോടൊപ്പം നാടുവിട്ടത്.
സംഭവത്തിൽ തങ്കമണി സ്വദേശിയായ രമ്യ (28) കാമുകൻ വിഷ്ണു (30) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. തൊടുപുഴ സി ഐ വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കണ്ടെത്തി, കേസെടുത്തിട്ടുള്ളത്. കുഞ്ഞിനെ പരിരക്ഷിക്കാത്തതിന് ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ 75,85 വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുളത്.
എഴും ഒൻപതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചാണ് വിഷ്ണു രമ്യയ്‌ക്കൊപ്പം നാടുവിട്ടത്. പെയിന്റിങ് ജോലി പഠിക്കാൻ രമ്യയുടെ ഭർത്താവിന്റെ കൂടെ കൂടിയതായിരുന്നു വിഷ്ണു, അവസരം ഒത്തുവന്നപ്പോൾ ആശാന്റെ ഭാര്യയെ തന്നെ വളച്ചെടുത്ത് നാടുവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളിലെയും മുതിർന്നവരും കുഞ്ഞുങ്ങളുമൊക്കെ സ്റ്റേഷനിൽ എത്തിയപ്പോൾ വിതുമ്പലും കൂട്ടക്കരച്ചിലുമൊക്കെയായിരുന്നു.
ഏറെ പണിപ്പെട്ടാണ് വൈകാരിക രംഗങ്ങൾ ശമിപ്പിച്ച് , എല്ലാവരെയും സമാധാനിപ്പിച്ച് വനിത സെല്ലിലെ ജീവനക്കാർ വീടുകളിലേയ്ക്ക് തിരിച്ചയച്ചത്. കോടതിയിൽ ഹാജരാക്കായ കമിതാക്കളെ റിമാന്റു ചെയ്തു.
മറുനാടന് മലയാളി ലേഖകന്.