- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്ന് നൽകുന്നതിനിടെ രോഗി ആക്രമിച്ചു; കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിന്റെ കയ്യൊടിഞ്ഞു
കോട്ടയം: കഴിക്കാനുള്ള മരുന്നുനൽകുന്നതിനിടയിൽ നഴ്സിനെ രോഗി ആക്രമിച്ചു കയ്യൊടിച്ചു. പൂഞ്ഞാർ കുന്നോന്നിയിലെ നേഖാ അരുണിന്റെ (29) വലതുകൈയാണ് രോഗിയുടെ ആക്രമണത്തിൽ ഒടിഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിലാണ് സംഭവം. കയ്യൊടിഞ്ഞതിനെ തുടർന്ന് നേഖ ആശുപത്രി അധികൃതർക്കും പൊലീസിലും പരാതിനൽകി.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ന്യൂറോ സർജറി വിഭാഗം വാർഡിലാണ് സംഭവം. രാവിലെ കഴിക്കാനുള്ള മരുന്ന് നൽകുന്നതിനിടയിൽ ഇടുക്കി ഉപ്പുതറ മത്തായിപ്പാറ സ്വദേശിയായ രോഗി മരുന്നടങ്ങിയ പാത്രം വലിച്ചെറിയുകയും ആക്രമിക്കുകയുമായിരുന്നു. മറ്റു ജീവനക്കാരും ബന്ധുക്കളും ചേർന്ന് രോഗിയെ തടഞ്ഞെങ്കിലും വലതു കൈപിടിച്ച് തിരിച്ചതിനെത്തുടർന്ന് നേഖയുടെ കൈപ്പത്തിക്ക് താഴെ പരിക്കേറ്റു.
പ്രഥമശുശ്രൂഷ നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഉച്ചയോടെ വേദന കൂടി. പിന്നീട് പരിശോധനയിലാണ് കൈയിലെ പൊട്ടൽ കണ്ടെത്തിയത്. ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും വ്യക്തമായി.