- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; വീടുകയറി അക്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ
വിയ്യൂർ: വീടുകയറി അക്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. ലഹരി മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി ആക്രമണം നടത്തിയവരാണ് പിടിയിലായത്. പാടൂക്കാട് തുരുത്തിൽ പാടൂക്കാട് പുളിക്കൽ ദിലീപ് (27), കാണിയത്ത് ശ്രീകാന്ത്(23), ചാംപുള്ളി പ്രമോദ് (30), എടത്തറ രാജീവ് (22), ഓട്ടോക്കാരൻ ബെൻസൺ (24), അക്കരപ്പുറം അരുൺ (30) എന്നിവരെയാണ് വിയ്യൂർ എസ്എച്ചഒ കെ.സി.ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ലഹരിക്കേസുകളിൽ പ്രതികളായവർ സമൂഹ മാധ്യമങ്ങളിലും മറ്റും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന പ്രവണത വർധിച്ചിരുന്നു. പട്ടാപ്പകൻ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവങ്ങളുമുണ്ടായി. ഇതിന്റെ തുടർച്ചയായാണു പ്രതികൾ ചിറയത്ത് ആൽബിന്റെ വീട്ടിൽ 13ന് രാത്രി അക്രമം നടത്തിയത്.
ലഹരി സംഘങ്ങളെക്കുറിച്ച് പൊലീസിന് വിവരം കൊടുക്കുന്നു എന്ന സംശയത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പി.ആർ. രാഗേഷിനെ അക്രമിച്ച പൂതേൻ ഷിജോണിനെതിരെ (40) പൊലീസ് കേസെടുത്തിട്ടുണ്ട്. വിയ്യൂർ എസ്ഐ ജോസഫ്, എഎസ്ഐമാരായ സോമൻ, ജോമോൻ, സിപിഒമാരായ പി.സി.അനിൽകുമാർ, റെസിൻ വി.ചെറിയാൻ, മുഹമ്മദ് ഷാഫി എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി.