- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലാശയത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ഒരു കോടി 20 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ കരിപ്പൂരിൽ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മലാശയത്തിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. രണ്ടു കിലോഗ്രാമോളം സ്വർണമാണ് പിടികൂടിയത്.
രണ്ടു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത് . ജിദ്ദയിൽനിന്നും ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ തെക്കേതിൽ മുഹമ്മദ് ഷെരീഫിൽ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും ഇന്ന് രാവിലെ ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ പയ്യാശ്ശേരി തണ്ടുപാറയ്ക്കൽ സഫ്വാനിൽ (35) നിന്നും 1159ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റീസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഈ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്.കള്ളക്കടത്തുസംഘം സഫ്വാന് ടിക്കറ്റടക്കം 50000 രൂപയും ഷെരീഫിന് 80000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ബാബു നാരായണൻ, മനോജ് എം., അഭിലാഷ് സി., മുരളി പി, വിനോദ് കുമാർ, ഇൻസ്‌പെക്ടർമാരായ അർജുൻ കൃഷ്ണ, ആർ എസ് സുധ, ദിനേശ് മിർധ ഹെഡ് ഹവൽദാർമാരായ അലക്സ് ടി.എ., വിമല പി, എം.കെ. വത്സൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്