- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിമിന്നലേറ്റ് പാറമടയിൽ ജോലി ചെയ്തിരുന്ന 9 പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
തൊടുപുഴ: ഇടിമിന്നലേറ്റ് പാറമടയിൽ ജോലി ചെയ്തിരുന്ന 9 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം.ആലക്കോട് കച്ചിറപ്പാറയിലെ ഫൈവ് സ്റ്റാർ ഗ്രൈനൈറ്റിലെ ജോലിക്കാർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ പ്രാകാശ്,അഖിലേഷ് ,അശ്വിൻ മധു,മഥൻരാജ് എന്നിവരെ ചാഴികാട്ട് ആശുപത്രിയിലും സൂര്യ,രാജ,ജയൻ വിജയ എന്നിവരെ സെന്റ്മേരീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.രാജ, മഥൻ രാജ് എന്നിവർക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇവർ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
വൈകിട്ട് മഴയോടൊപ്പം എത്തിയ ഇടിമിന്നലിലാണ് ഇവർക്ക് പരിക്കേറ്റത്.ഉടൻ മറ്റ് ജീവനക്കാർ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Next Story