- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ കനത്ത മഴ; പത്ത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന പത്ത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 9 എണ്ണം ജയ്പൂരിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
എൻസിആർ മേഖലയിൽ ശക്തമായ മഴയാണ് ഇന്നലെ മുതൽ ലഭിക്കുന്നത്. വരുന്ന നാലു ദിവസത്തേക്ക് ഡൽഹിയിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ മേഖലകലിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കർണാടകയിലെ പത്തു ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ബംഗളൂരുവിൽ ജൂൺ മൂന്നുവരെ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ
Next Story