- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് വാങ്ങിയതൊന്നും തീപിടിത്തത്തിൽ കത്തി നശിച്ചിട്ടില്ല; കെഎംഎസ്സിഎൽ തീപിടിത്തത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കെഎംഎസ്സിഎൽ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി വീണ ജോർജ്. കോവിഡ് കാലത്ത് വാങ്ങിയതൊന്നും തീപിടിത്തത്തിൽ കത്തി നശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രഗ് കൺട്രോളർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നത് ഉയരുന്നതായി മന്ത്രി അറിയിച്ചു. ആവശ്യമുള്ള പ്രദേശത്ത് പനി വാർഡുകൾ തുറക്കും. അടുത്ത മാസം മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story