- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ രാജ്യങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ; തൊടുപുഴയിൽ യുവതി പിടിയിൽ; നിരവധി പേരിൽ നിന്ന് കവർന്നത് ലക്ഷങ്ങൾ
തൊടുപുഴ: യൂറോപ്പ്, ഗൾഫ് നാടുകൾ ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി നിരവധി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം കബളിപ്പിച്ചു കടന്ന യുവതി അറസ്റ്റിൽ .
ഇടുക്കി കോഴിമല മുരിക്കാട്ടുകൂടിക്ക് സമീപം മറ്റത്തിൽ വീട്ടിൽ മനോജ് ഭാര്യ സിന്ധു മനോജി (43.)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
കോഴിക്കോട്, എറണാകുളം, കണ്ണൂർ, വയനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകളെ കബളിപ്പിച്ച് പണം കൈപ്പറ്റിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായി അന്വേഷിച്ച് വരികയാണെന്നും ഡിവൈഎസ്‌പി അറിയിച്ചു. കോടതിയിൽ ഹാജരാക്കി.
Next Story