- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; തന്റെ കയ്യിൽ സ്വർണമില്ലെന്ന് പറഞ്ഞ പ്രതിയെ എക്സറെ പരിശോധന നടത്തിയപ്പോൾ വയറിനുള്ളിൽ നാലു കാപ്സ്യൂൾ സ്വർണം
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 66 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിന് പുറത്തുവെച്ചു പൊലീസ് പിടികൂടി. ഒമാനിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1072 ഗ്രാം സ്വർണ്ണമാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്.
മസ്കറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ഈങ്ങാപുഴ സ്വദേശി കരീം (48) ആണ് പിടിയിലായത്.
സ്വർണം മിശ്രിത രൂപത്തിൽ പാക് ചെയ്ത് നാലു കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. 31നു പുലർച്ചെ ഏഴിനു മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഒമ്പതിനു വിമാനത്താവളത്തിന് പുറത്തിറങ്ങിയ കരീമിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും തന്റെ പക്കൽ സ്വർണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല.
തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് നാലു കാപ്സ്യൂളുകൾ കാണാനായത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. ഈ വർഷം കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 20-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്