- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയത് പൂവും കായും വിരിയുന്നത് കാണാൻ; സുരേഷ് കുമാറിനെതിരെ നിലമ്പൂരിലും പാലക്കാടും കഞ്ചാവ് കേസുകൾ; വാടക വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ
മലപ്പുറം: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയത് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനാണെന്ന് പ്രതിയുടെ മൊഴി.കരിങ്കല്ലത്താണി പെട്രോൾ പമ്പിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെ പെരിന്തൽമണ്ണ സിഐ പ്രേം ജിത്തും, എസ്‌ഐ ഷിജോ തങ്കച്ചനും ചേർന്നു അറസ്റ്റ് ചെയ്തു.
ഇദ്ദേഹത്തിന്റെ പക്കലിൽ നിന്നും 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനാണ് താൻ വീട്ടിൽ കഞ്ചാവ്ചെടി കുഴിച്ചിട്ടതെന്നാണു പ്രതി പെരിന്തൽമണ്ണ പൊലീസിനോട് പറഞ്ഞു. നിലവിൽ പ്രതിക്ക് കഞ്ചാവുമായി ബന്ധപെട്ട് നിലമ്പൂരിലും കേസുണ്ട്.
പെരിന്തൽമണ്ണ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വാടക വീടിന്റെ പിറകുവശത്താണു കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ഒരു ചെടി മാത്രമാമായിരുന്നു ഉണ്ടായിരുന്നത്. പൊലീസ് എത്തുമ്പോൾ പ്രതി കഞ്ചാവ് ചെടിക്ക് വെള്ളം ഒഴിച്ചുകൊടുക്കുകയായിരുന്നു. ഒന്നര മീറ്ററോളം നീളമുണ്ട്. താൻ ഒരു ചെടി മാത്രമെ വളർത്തിയിട്ടുള്ളുവെന്നും ഇത് ചെടിയുടെ വളർച്ചാ രീതി മനസ്സിലാക്കാനാണെന്നുമാണ് പ്രതി പൊലീസിനോടു പറഞ്ഞത്.
അതേ സമയം നേരത്തെ മലപ്പുറം പറവണ്ണയിലെ റോഡരികിൽ 20 സെന്റെീമീറ്റർ വലിപ്പമുള 30 കഞ്ചാവ് ചെടികൾ വളർത്തിയതു പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പറവണ്ണ അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് രഹസ്യവിവരത്തെ തുടർന്ന്
തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.സുമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
തുടർന്ന് തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുമേഷിന്റെ നേതൃത്വതിലുള്ള സംഘമെത്തി പരിശോധന നടത്തിയതോടെ, കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെടികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.20 സെന്റീമീറ്റർ വലിപ്പമുള്ള 30 ചെടികളാണ് കസ്റ്റഡിയിലെടുത്തത്. സിവിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ധനേഷ്, ഡ്രൈവർ പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്