- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാവൂ; ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇളവ് അനുവദിക്കണമെന്ന് എളമരം കരീം എംപിയുടെ കത്തിന് നൽകിയ മറുപടിയിലാണ് നിതിൻ ഗഡ്കരി നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാവുവെന്ന് അദ്ദേഹം പറഞ്ഞു.
മുതിർന്ന രണ്ട് പേർക്കൊപ്പം 12 വയസിൽ താഴെയുള്ള കുട്ടിക്കും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്തയക്കുമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. എന്നാൽ, നിലവിൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല.
ട്രാഫിക് നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ഈടാക്കി തുടങ്ങാൻ സർക്കാർ ഒരുങ്ങുമ്പോഴാണ് കേന്ദ്രസർക്കാറിൽ നിന്നും പ്രതികൂല നിർദേശമുണ്ടായിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹനങ്ങളിൽ രണ്ട് പേർക്കൊപ്പം കുട്ടി സഞ്ചരിച്ചാലും പിഴയിടാക്കേണ്ടി വരും.
മറുനാടന് മലയാളി ബ്യൂറോ