- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്; ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെഎസ്ടിഎ നിലപാട് മന്ത്രി തള്ളി. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച അവധി അദ്ധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിച്ച പാഠങ്ങൾ പഠിക്കാനുമാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്നതാണ് ലക്ഷ്യത്തിലേക്കാണ് അദ്ധ്യാപക സമൂഹത്തെ നയിക്കേണ്ടതെന്നായിരുന്നു കെ എസ് ടി എ നിലപാട്.
വിദ്യാഭ്യാസ കലണ്ടർ അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോൾ തന്നെ പ്രൈമറിയിൽ 800 ഉം സെക്കന്ററിയിൽ 1000 വും ഹയർ സെക്കന്ററിയിൽ 1200 ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവർത്തി ദിനങ്ങൾ നിലവിലുണ്ട്. അതിനാൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ടിഎ നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.