- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ തിരികെ കേരളത്തിൽ എത്തിക്കണം; ആവശ്യം ഉന്നയിച്ച് ആദിവാസികൾ റോഡ് ഉപരോധിച്ചു; വൈകാരികമായി പ്രതികരിച്ച് പ്രദേശവാസികൾ
ഇടുക്കി: തമിഴ്‌നാട് വനംവകുപ്പ് മയക്കു വെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ കേരളത്തിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സുര്യനെല്ലി - ബോഡി മെട്ട് റോഡാണ് ജനക്കൂട്ടം ഉപരോധിച്ചത്. വൈകിട്ട് 7 മണിയോടടുത്ത് ആരംഭിച്ച ഉപരോധം 10 മണിയോടടുത്താണ് അവസാനിപ്പിച്ചത്.
ചിനക്കനാൽ പഞ്ചായത്ത് ഏഴാം വാർഡിലെ ചെമ്പകത്തൊഴുത്തുകുടി, ടാങ്കുകൂടി , ആറാം വാർഡിലെ പച്ചപ്പുൽക്കൂടി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടിക്കെതിരെ രംഗത്തെയത്. കുട്ടികളും സ്ത്രീകളും അടക്കം അഞ്ഞൂറോളം പേർ പ്രതിഷേധത്തിൽ പങ്കാളികളായി.
നാളെ രാവിലെ വീണ്ടും റോഡ് ഉപരോധം ആരംഭിക്കും എന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. അരിക്കൊമ്പൻ അവശ നിലയിലാണെന്നും ചികിത്സ ലഭിച്ചില്ലങ്കിൽ ഈ ആന മരണപ്പെട്ടേക്കാമെന്ന് തങ്ങൾ ഭയപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നും കോളനി നിവാസികൾ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.