- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പൊലിസ് രാത്രികാല പരിശോധന ശക്തമാക്കിയതോടെ മയക്കുമരുന്ന് വിൽപനക്കാരും കുടുങ്ങി; തലശേരിയിൽ പത്തു ലക്ഷത്തിന്റെ മയക്കുമരുന്ന് ശേഖരവുമായി എടക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ പൊലിസ് രാത്രികാല പരിശോധന ശക്തമാക്കിയതോടെ മയക്കുമരുന്ന് വിൽപനക്കാരും കുടുങ്ങി. തലശേരി നഗരത്തിൽ വൻ ലഹരി മരുന്ന് ശേഖരവുമായി എടക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിലായി.950 ഗ്രാം ഹാഷിഷ് ഓയിലും 30 ഗ്രാം എം.ഡി.എം.എയും പിട കൂടി. പൊലിസ് റെയ്ഡിനിടെ ഒരാൾ പിടയിലായിട്ടുണ്ട്.
ബുധനാഴ്‌ച്ച രാത്രി എൻ.സി.സി റോഡിലെ പാർക്കിങ് ഏരിയയിൽ നിന്നാണ് മാരക മയക്കുമരുന്നു മായി എടക്കാട് സ്വദേശി റഫീഖിനെ (36) പൊലിസ് അറസ്റ്റു ചെയ്തത്. പിടികൂടിയ ലഹരി വസ്തുക്കൾക്ക 10ലക്ഷം രൂപയിലേറെ വില വരും. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.എസ്‌പി അരുൺ കെ.പവിത്രൻ , ഇൻസ്‌പെക്ടർ എം. അനിൽ, എസ്‌ഐ സജീഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി മരുന്ന് ശേഖരം പിടികൂടയത്.
അടുത്ത കാലത്ത് കണ്ണൂർ ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിതെന്ന് പൊലിസ് പറഞ്ഞു. എ.എസ്‌പിയുടെ സ്‌ക്വാഡിലെയും ലഹരി വിരുദ്ധ സ്‌ക്വാഡിലെയും അംഗങ്ങളായ റാഫി അഹമ്മദ്, മഹിജൻ, ശ്രീജേഷ്, സുജേഷ്, മിഥുൻ, ഹിരൺ എന്നീ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവെസ്റ്റേഷനിലെ പഴയ ക്വാർട്ടേഴ്‌സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിനെട്ടര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ണൂർ റെയിൽവെസ്റ്റേഷനിൽ നിന്നും അഞ്ചു തവണയാണ് കഞ്ചാവ് പിടികൂടുന്നത്. ഇതിൽ രണ്ട് കൊല്ലം സ്വദേശികളായ യുവാക്കളും രണ്ട് ഒഡീഷ സ്വദേശികളും ഒരു ബംഗാൾ സ്വദേശിയും പിടിയിലായിരുന്നു.