മലപ്പുറം: 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ആൺ കുഞ്ഞിന് ജന്മം നൽകിയ കേസിൽ ഡി.എൻ.എ പരിശോധനയിലൂടെ പിതാവെന്ന് തെളിഞ്ഞ നൃത്താദ്ധ്യാപകന് നാൽപതര വർഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും. പെൺകുട്ടി നൽകിയ പരിശോധനയിൽ പ്രസവിച്ച
കുഞ്ഞിന്റെ ഡി.എൻ.എയടക്കം പരിശോധിച്ച കേസിലാണ് പ്രതിയായ മലപ്പുറം കുഴിമണ്ണ കീഴിശ്ശേരി പള്ളിക്കുന്നത്ത് കാവുംകണ്ടിയിൽ ചേവായി മോഹൻദാസ് (40) നെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്.

കുഴിമണ്ണയിലെ വാടക ക്വാർട്ടേഴ്‌സിൽ നൃത്ത, സംഗീത ക്ലാസ്സെടുക്കുകയായിരുന്നു പ്രതി. ഇവിടെ പഠിക്കാനെത്തിയ പെൺകുട്ടിയെ 2014 മാർച്ചിൽ, രണ്ടു തവണ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എട്ടു മാസം കഴിഞ്ഞ് പെൺകുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കീഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ഗർഭിണിയായ വിവരമറിയുന്നത്.

മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുട്ടിക്ക് ജന്മം നൽകുകയും കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി മുഖേന ദത്ത് നൽകുകയുമായിരുന്നു. ശേഷം അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2015 ജനുവരി ഒമ്പതിനാണു കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ബി സന്തോഷ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നവജാത ശിശുവിന്റെ ഡി എൻ എ പരിശോധനയിൽ പ്രതി തന്നെയാണ് കുട്ടിയുടെ പിതാവെന്ന് കണ്ടെത്തിയിരുന്നു. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കി. പ്രോസിക്യുഷൻ ലൈസൺ വിംഗിലെ അസി. സബ് ഇൻസ്‌പെക്ടർമാരായ എൻ സൽമ, പി ഷാജിമോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

പോക്‌സോ ആക്ടിലെ നാല് വകുപ്പുകളിലായി ഓരോ വകുപ്പിലും 10 വർഷം വീതം കഠിന തടവ് ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും നാല് മാസം വീതം തടവനുഭവിക്കണം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറ് മാസം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവ് ശിക്ഷ ഒരു മിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതി പത്തു വർഷം തടവ് അനുഭവിച്ചാൽ മതിയാകും. മാത്രമല്ല പ്രതി റിമാന്റിൽ കഴിഞ്ഞ കാലാവധി തടവ് ശിക്ഷയിൽ കുറയ്ക്കാനും കോടതി ഉത്തരവിട്ടു. പി