- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത മദ്യവിൽപ്പന നടത്തിയ 47 കാരൻ പിടിയിൽ; വഴിക്കടവ് കാരക്കോട് പിടിച്ചെടുത്തത് ഏഴുലിറ്റർ വിദേശമദ്യം
മലപ്പുറം: അമിത ലാഭം കൊയ്ത് അനധികൃതമായി വിദേശമദ്യം വിൽപന നടത്തുന്ന 47കാരൻ പിടിയിൽ. വിൽപനക്കുള്ള ഏഴുലിറ്ററോളം വിദേശമദ്യവുമായി മലപ്പുറം വഴിക്കടവ് കാരക്കോട് സ്വദേശിയായ കളത്തിങ്ങൽ സുരേഷിനെ(47)യാണു വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
വഴിക്കടവ് കാരക്കോട് അനധികൃതമായി വിദേശമദ്യം കൈവശം വച്ച് അമിത ലാഭത്തിന് വിൽപ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വഴിക്കടവ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം അനധികൃതമായി വിൽപ്പന നടത്തുന്നതിനിടെ പ്രതി പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി വെച്ചിരുന്ന ഏഴുലിറ്ററോളം വിദേശമദ്യം പിടിച്ചെടുത്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ എസ്‌ഐ: ഒ.കെ.വേണു, സിവിൽ പൊലീസ് ഓഫീസർമാരായ കെ.പി. ബിജു, പി.ഡി. പ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
സമാനമായി ചെറിയ വിലയ്ക്ക് ബിവറേജസിൽ നിന്നും മദ്യം വാങ്ങി ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടു പോകുകയായിരുന്ന സംഘത്തെ അടുത്തിടെ പരപ്പനങ്ങാടിയിൽ പിടികൂടിയിരുന്നു. ഒഡീഷ സ്വദേശിയായ ലംബു മാജി (50) എന്നയാളുടെ പക്കൽ നിന്ന് 5 ലിറ്റർ മദ്യവും, പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശികളായ മമ്മൂന്റെ പുരയ്ക്കൽ അബൂബക്കർ മകൻ സൈനുൽ ആബിദ് (33) നരിക്കോട് മുഹമ്മദ് മകൻ ശിഹാബ് (35) എന്ന് ആളുകളിൽ നിന്നും 24 കുപ്പികളിലായി 12 ലിറ്റർ മദ്യവുമാണ് പിടികൂടിയത്.
പരപ്പനങ്ങാടി സ്വദേശികളുടെ ടിവി എസ് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു പോയിരുന്ന ഇരുപത്തിനാല് കുപ്പി മദ്യമാണ് പിടികൂടിയത്. സമാനമായി ദിവസങ്ങൾക്കിടയിൽ പരപ്പനങ്ങാടി പൊലീസ് അനധികൃതമായി മദ്യ വില്പന നടത്തിയിരുന്ന നടത്തിയതിന് പിടികൂടിയ അഞ്ചാമത്തെ കേസായിരുന്നു ഇത്. കഴിഞ്ഞ ആറുമാസ കലയളവിനുള്ളിൽ പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ 40 ഓളം മദ്യ കടത്ത്,വില്പന കേസുകളാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്