- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണം പോയ ക്ഷേത്ര ഭണ്ഡാരം പൂട്ട് തകർത്ത നിലയിൽ റബ്ബർ തോട്ടത്തിൽ; മൂന്ന് മാസമായി തുറക്കാത്ത ഭണ്ഡാരത്തിൽ കാണിക്ക ഉൾപ്പെടെ വലിയ തുക ഉണ്ടെന്ന് ക്ഷേത്രഭാരവാഹികൾ
മലപ്പുറം: മോഷണം പോയ ക്ഷേത്ര ഭണ്ഡാരം പൂട്ട് തകർത്ത് റബ്ബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ. മൂന്ന് മാസമായി ഭണ്ഡാരം തുറന്നിട്ടില്ല. പ്രതിഷ്ഠാ ദിനാഘോഷത്തിലെ കാണിക്ക ഉൾപ്പെടെ വലിയ തുക ഭണ്ഡാരത്തിൽ ഉണ്ടാകുമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ നിഗമനം
മലപ്പുറം കാളികാവ് ചോക്കാട് മരുതങ്കാട് അയ്യപ്പ ക്ഷേത്രത്തിലെ മോഷണം പോയ ഭണ്ഡാരം പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്.
ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഭണ്ഡാരം കാണപ്പെട്ടത്. കാളികാവ് സി ഐ. എം ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഭണ്ഡാരം കണ്ടെത്തിയത്. ഭണ്ഡാരം തകർക്കാൻ ഉപയോഗിച്ച ചുറ്റികയും കുത്തുളിയും സമീപത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഭണ്ഡാരം കണ്ടെത്തിയതോടെ ഫോറൻസിക്ക് സംഘവും, ഡോഗ് സ്‌കോഡും സ്ഥലത്തെത്തി.
ചുറ്റികയുടെയും ഉളിയുടേയും മണം പിടിച്ച് ഓടിയ പൊലീസ് നായ നിർമ്മാണം നടക്കുന്ന വീടിന് സമീപത്താണ് ചെന്നു നിന്നത്. ഭണ്ഡാരം പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ നിർമ്മാണ സ്ഥലത്ത് നിന്ന് എടുത്തതാകാമെന്നാണ് നിഗമനം. ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വെച്ച സ്റ്റീൽ ഭണ്ഡാരം ശനിയാഴ്ച രാവിലെയാണ് കാണാതായത് ശ്രദ്ധയിൽ പെട്ടത്. മൂന്ന് മാസമായി ഭണ്ഡാരം തുറന്നിട്ടില്ല. ഭണ്ഡാരവും മറ്റ് തൊണ്ടി സാധനങ്ങളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്