- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുധാകരന്റെ സ്വത്ത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ സ്വത്തും അന്വേഷിക്കണം; ലോകം ഇന്നുകൊണ്ട് അവസാനിക്കില്ല'; മുന്നറിയിപ്പുമായി കെ മുരളീധരൻ
ന്യൂഡൽഹി: സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസും വിജിലൻസും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിലെ നേതാക്കൾക്കും മുന്നറിയിപ്പുമായി കെ മുരളീധരൻ. എല്ലാ യു ഡി എഫ് നേതാക്കൾക്കെതിരെയും സംസ്ഥാനത്ത് അന്വേഷണം വരുമെന്ന് അദ്ദേഹം പറഞ്ഞു. 2001 മുതലുള്ള സുധാകരന്റെ സ്വത്ത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ സ്വത്തും അന്വേഷിക്കണം. ലോകം ഇന്നു കൊണ്ട് അവസാനിക്കില്ല. ദേശീയ രാഷ്ടീയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാതിരിക്കാൻ പിണറായി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനെതിരായ 2021ലെ പരാതിയിൽ വീണ്ടും വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങിക്കാനായി 16 കോടി രൂപ പിരിച്ച് മുക്കിയെന്നാണ് പരാതി. സ്‌കൂൾ വാങ്ങാൻ സുധാകരൻ നടത്തിയ നീക്കം വിവാദമായതോടെ ഉപേക്ഷിച്ചിരുന്നു. എങ്കിലും എജുപാർക്കെന്ന കമ്പനിയുടെ പേരിലേക്ക് വകമാറ്റിയ തുക വെട്ടിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കെ സുധാകരന്റെ പഴയ ഡ്രൈവറാണ് പരാതിക്കാരൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശമ്പള വിവരങ്ങൾ നൽകണമെന്ന് ആവസ്യപ്പെട്ട് കെ സുധാകരന്റെ ഭാര്യ ജോലി ചെയ്തിരുന്ന സ്‌കൂളിന് വിജിലൻസ് നോട്ടിസ് നൽകി. ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും ഏത് അക്കൗണ്ട് പരിശോധിക്കുന്നതിനും പ്രശ്‌നമില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ