കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറത്ത് അധികം ബാച്ചുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു യോഗം ചേർന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. യോഗത്തിലുണ്ടായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റു ജില്ലകളിൽ നിന്ന് 14 ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.