തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘർഷം അടിപിടിയിൽ കലാശിച്ചു. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കൾ ഭീകര അന്തരീക്ഷമുണ്ടാക്കി. സംഭവത്തിൽ മൂന്ന് യുവാക്കള പൊലീസ് കസ്റ്റഡിയിലെടുത്തു.