- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാൽസംഗ കേസ് പ്രതി അറസ്റ്റിൽ
കൊച്ചി: പീഡനക്കേസ് പ്രതി പിടിയിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടശേഷം ആലുവയിലെയും എറണാകുളം നോർത്തിലുമുള്ള ഹോട്ടലുകളിലേക്കു പല പ്രാവശ്യം വിളിച്ചു വരുത്തി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ആളെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്.
പാലക്കാട്, വാളയാർ, ചന്ദ്രാപുരം, ധന്യ നിവാസിൽ ചന്ദ്രൻ മകൻ ജിഷ്ണു എന്നയാളെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ടി എസ് രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്പവിത്രൻ, അജിലേഷ് എന്നിവർ ചേർന്ന് കാക്കനാട് ഇൻഫോപാർക് ഭാഗത്തു നിന്നും പിടികൂടിയത്.
Next Story