- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ജില്ല രജിസ്ട്രാർ ഓഫീസർ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ
കാസർകോട്: കാസർകോട് ജില്ല രജിസ്ട്രാർ ഓഫീസർ ടി.ഇ. മുഹമ്മദ് അഷ്റഫി (53)നെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പറപ്പൂർ കുരിക്കൾ ബസാർ സ്വദേശിയാണ്. കാസർകോട് നുള്ളിപ്പാടിയിലെ ഹൈവേ കാസിൽ ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ 19നാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് രാവിലെ ഹോട്ടൽ വിടുമെന്നറിയിച്ചിരുന്നു. രാവിലെ അഷ്റഫിനെ കാണാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ മുറി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ് കാസർകോട് പൊലീസ് എത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബഷറിയ. മക്കൾ:അഖിൽ അഹമ്മദ്,അനീന, അമാന. സഹോദരങ്ങൾ: മുഹമ്മദ് യൂസഫ്, ബുഷ്റ, റംല. ഖബറടക്കം പറപ്പൂർ സിദ്ദിഖ് ജുമ മസ്ജിദ് ഖബറസഥാനിൽ ചൊവ്വാഴ്ച രാവിലെ 11ന്.
മറുനാടന് മലയാളി ബ്യൂറോ