- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗൽപാടി പഞ്ചായത്തിലെ ബൂത്തുതല സന്ദർശനത്തിനിടെ വഴുതി വീണ് പരിക്കേറ്റു; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരിക്ക് ഗുരുതരമല്ല
കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വീണ് പരിക്ക്. മംഗൽപാടി പഞ്ചായത്തിലെ ബൂത്തുതല സന്ദർശനത്തിനിടെ വഴുതി വീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് ഇന്നത്തെ പരിപാടികൾ റദ്ദാക്കി.
ഇന്നലെ കാസർകോട് ജില്ലയിലെ വോർക്കാടി പഞ്ചായത്തിലെ ബൂത്ത് നമ്പർ 37 ലെ പാർട്ടി പ്രവർത്തകരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമുഖ വ്യക്തികൾ, പഴയകാല പാർട്ടി പ്രവർത്തകർ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
Next Story