- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രൗൺ ഷുഗറുമായി ആറ് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ: 6.32 ഗ്രാം ബ്രൗൺ ഷുഗറുമായി പെരുമ്പാവൂരിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം സോണിറ്റ്പൂർ സ്വദേശി മിറാജുൾ ഇസ്ലാം (20), നൗഗാവ് സ്വദേശികളായ സദിക്കുൽ ഇസ്ലാം (24), അഫ്സിക്കുർ റഹ്മാൻ (25) മണിനൂർ ഹഖ് (27), റജക് അലി (25), മുർഷിദാബാദ് സ്വദേശി ഇന്തജൂർ (44 )എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.
മിറാജുൾ ഇസ്ലാമിന്റെ പക്കൽ നിന്നും 4.50 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. രണ്ട് ദിവസം മുമ്പാണ് ഇയാൾ മയക്കുമരുന്നുമായി കേരളത്തിലെത്തിയത്. വെങ്ങോലയിൽ നിന്ന് ഇയാളെ പിടികൂടുമ്പോൾ മയക്കുമരുന്ന് വിൽപ്പന നടത്തിയ 13400 രൂപയും കണ്ടെടുത്തു. അഞ്ച് പേരെ മയക്കുമരുന്നുമായി പെരുമ്പാവൂർ ടൗണിൽ നിന്നുമാണ് വിൽപനയ്ക്കിടയിൽ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരം രണ്ട് ദിവസമായിട്ടാണ് പരിശോധന നടത്തിയത്.
ഇൻസ്പെക്ടർ ആർ. രഞ്ജിത് സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, ജോസി എം ജോൺസൻ, വി .എം ഡോളി, എസ്.സി.പി.ഒ പി.എ അബ്ദുൽ മനാഫ് സി.പി.ഒ മാരായ കെ.എ അഭിലാഷ്, എസ്.അഭിലാഷ്, ജിജുമോൻ തോമസ്, പി.എസ് സിബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറുനാടന് മലയാളി ബ്യൂറോ