- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറലാകാൻ യുവാക്കൾ ഗ്രാഫിക്സിലൂടെ നിർമ്മിച്ചത് പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന ദൃശ്യം; അഞ്ചംഗ സംഘം പിടിയിൽ; വൈറലാകാൻ ഇപ്പണി നോക്കുന്നവർക്ക് പാഠമെന്ന് പൊലീസ്
മലപ്പുറം: സോഷ്യൽ മീഡിയയിൽ വൈറലാകാൻ പൊലീസ് സ്റ്റേഷൻ ബോംബിട്ടു തകർക്കുന്ന ദൃശ്യം നിർമ്മിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാക്കൾ അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ മലപ്പുറം കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രൻ വീട്ടിൽ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടിൽ സലിം ജിഷദിയാൻ (20), പറച്ചിക്കോട്ടിൽ മുഹമ്മദ് ജാസിൻ (19), മേലേടത്ത് സൽമാൻ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റു ചെയ്തത്.
ലഹള സൃഷ്ടിക്കൽ, സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. അഞ്ചുപേരെയും ജാമ്യത്തിൽ വിട്ടു. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ രഞ്ജിത്ത്, എസ്ഐ ഷെരീഫ്, സിപിഒമാരായ രാജൻ, സുരേന്ദ്രബാബു, വിനോദ്, രാഗേഷ് ചന്ദ്ര എന്നിവരാണ് പ്രതികളെ പിടികൂടിയത്.
സോഷ്യൽ മീഡയയിൽ വൈറലാകാൻ വേണ്ടിയാണു യുവാക്കൾ ഇത്തരത്തിൽ വീഡിയോ ചെയ്തതെന്നാണു പൊലീസും പറയുന്നത്. എന്തായാലും വൈറലാകാൻ ഏതു വഴിയും സ്വീകരിക്കുന്നവർക്കു ഈകേസ് ഒരുപാഠമാണെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്