ഉദുമ: വിഷം ഉള്ളിൽചെന്ന നിലയിൽ അമ്മയെയും രണ്ട് മക്കളെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കരയിൽ വാടകവീട്ടിൽ താമസിക്കുന്ന യുവാവിന്റെ ഭാര്യയും ഏഴുവയസ്സുള്ള മകളും നാലുവയസ്സുള്ള മകനുമാണ് ചികിത്സയിലുള്ളത്. യുവതിയും മക്കളും അപകടനില തരണംചെയ്തിട്ടില്ല.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അമ്മയുടെ പേരിൽ ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായി യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിന് തയ്യാറാകാത്തതിനെത്തുടർന്ന് ഭാര്യ മക്കൾക്ക് വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് യുവതിയുടെ പേരിൽ കേസെടുത്തത്. ഗാർഹികപീഡനത്തിന് ഭർത്താവിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.