- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളെ കൊല്ലും വെള്ളക്കെട്ട്; റോഡിലെ വെള്ളക്കെട്ടിൽ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചതോടെ സംസ്ഥാന പാതയിലെ റോഡ് അടച്ച് പ്രതിഷേധിച്ച് നാട്ടുകാർ; സംഭവം മലപ്പുറം എടവണ്ണയിൽ
മലപ്പുറം: ആളെ കൊല്ലും വെള്ളക്കെട്ട്. റോഡിലെ വെള്ളക്കെട്ടിൽ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചതോടെ സംസ്ഥാനപാതയിലെ റോഡ് അടച്ച് പ്രതിഷേധിച്ച് നാട്ടുകാർ. സംഭവം മലപ്പുറം എടവണ്ണയിൽ. എടവണ്ണയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞാണു ഡ്രൈവർ മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ വഴിക്കടവ് മണിമൂളി സ്വദേശി കാരേങ്ങൽ യൂനുസ് സലാം എന്ന മലബാർ യൂനുസ്(50) ആണ് മരിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ വടശ്ശേരിയിലാണ് അപകടമുണ്ടായത്.പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് യാത്രക്കാരനുമായി പോകുമ്പോഴായിരുന്നു അപകടം. യൂനുസ് ഓട്ടോയുടെ അടിയിൽ പെടുകയായിരുന്നു.ഇവിടെ റോഡ് നവീകരിച്ചതിന് ശേഷം മഴ പെയ്താൽ വെള്ളക്കെട്ട് സ്ഥിരമാണ്. റോഡ് നിർമ്മാണത്തിനിടെ തോട് അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഓട്ടോ ഓടിച്ചുവരുന്നതിനിടെ വെള്ളക്കെട്ട് കാണാത്തതാണ് അപകടത്തിനു കാരണമായതെന്നാണു നാട്ടുകാർ പറയുന്നത്. പല ഇതു സംബന്ധിച്ചു അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ വടശ്ശേരിയിൽ റോഡ് പ്രദേശവാസികൾ അടക്കുകയും പ്രതിഷേധ സംഗമം നടത്തുകയും ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്