- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം നൽകാത്തതിന്റെ പേരിൽ സഹോദരങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു; അസം സ്വദേശി അറസ്റ്റിൽ
മലപ്പുറം : ഭക്ഷണം നൽകാത്തതിന്റെ പേരിൽ സഹോദരങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അസം സ്വദേശി അറസ്റ്റിൽ. കീഴാറ്റൂർ പട്ടിക്കാട് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അസം മൊറിഗൺ ജില്ലയിലെ മയോങിലെ മൊയിനുൽ ഇസ്ലാം ( 25 ) ആണ് അറസ്റ്റിലായത്. ഇതേ പ്രദേശത്തുകാരും സഹോദരങ്ങളുമായ ഹനീഫ് അലി (27 ), മുബാറക്ക് അലി (25 ) എന്നിവരെ കുത്തിപ്പിരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
തിങ്കഴാഴ്ച രാത്രി ഏഴരയൊടെയാണ് സംഭവം. മൂന്നു പേരും ക്വാർട്ടേഴ്‌സിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ദിവസങ്ങളായി ജോലിക്കു പോകാതിരുന്ന മൊയിനുൽ ഇസ്ലാമിന്, ഹനീഫ് അലിയും മുബാറക്ക് അലിയും ഭക്ഷണം കൊടുക്കാത്തതാണ് കുത്തിപ്പരിക്കേൽപ്പിക്കൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.
കത്തി ഉപയോഗിച്ചുള്ള കുത്തേറ്റ് ഹനീഫ് അലിക്ക് നെഞ്ചിന് സാരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച മുബാറക്ക് അലിക്ക് കയ്യിനും കുത്തേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരങ്ങളുടെ പാതിയിൽ കേസെടുത്ത മേലാറ്റൂർ പൊലീസ് മൊയിനുൽ ഇസ്സാംമിനെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കോടിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്