- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
നെടുങ്കണ്ടം: സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മുൻ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാറിനെ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തു. നിലവിൽ ആലപ്പുഴ വെൺമണി പഞ്ചായത്തിലെ സെക്രട്ടറിയാണ് അജികുമാർ. പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.
2022-23 സാമ്പത്തിക വർഷത്തിലേയും 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള തനത് ഫണ്ട് വിനിയോഗത്തിൽ കണ്ടെത്തിയ ക്രമക്കേടുകളെ തുടർന്നാണ് നടപടി. പഞ്ചായത്ത് പരിധിയിലെ തോട്, റോഡ്, ചെക്ക് ഡാം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവിടങ്ങളിൽ നിന്നും മണ്ണ്, മണൽ, ചെളി എന്നിവ നീക്കം ചെയ്തതിലെ ജെസിബി ഹിറ്റാച്ചി വാടക നൽകിയതിൽ വൻ തോതിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്തിന്റെ ടിപ്പർ ലോറി ടെസ്റ്റിങ്ങിനായി ആവശ്യമായ രേഖകളില്ലാതെ 47,260 രൂപ നൽകിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ 73.96 ലക്ഷം രൂപയുടെ ചെലവ് തടപ്പെട്ടതായും പരിശോധനയിൽ കണ്ടെത്തി. സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഗുരുതരമായ കൃത്യവിലോപം, ചട്ടലംഘനം , വീഴ്ച എന്നിവ സംഭവിച്ചതായും അതിനാൽ അന്വേഷണ വിധേയമായി ഉടൻ സസ്പെൻഡ് ചെയ്യണമെന്നും പഞ്ചായത്ത് പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
മറുനാടന് മലയാളി ലേഖകന്.