- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 43 വർഷം തടവ്
ചെറുതോണി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി.ജി.വർഗീസാണ് 43-കാരനെ ശിക്ഷിച്ചത്.
2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി തനിച്ചായിരുന്നപ്പോൾ മദ്യപിച്ച് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിരോധിച്ച കുട്ടിയെ ഇയാൾ പരിക്കേൽപ്പിച്ചു.
കാഞ്ഞാർ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
Next Story