- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.ഡി.എസ് വിഷയത്തിൽ തെളിയുന്നത് സിപിഎമ്മിന്റെ ബിജെപി. വിധേയത്വമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബിജെപി. നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായ ജനതാദൾ എസ്സിനെ ഇടതുമുന്നണിയിൽ തന്നെ നിലനിർത്തിയിരിക്കുന്നതിലൂടെ വെളിപ്പെട്ടത് ഇടതു മുന്നണിയുടെ ബിജെപി വിധേയത്വമെന്ന് രമേശ് ചെന്നിത്തല.
ബിജെപിയുമായി സിപിഎമ്മിന് നേരത്തേ തന്നെ ബാന്ധവമുണ്ട്. ഇപ്പോൾ ജെ.ഡി.എസ്. ബിജെപി മുന്നണിയിൽ ചേർന്നിട്ടും സിപിഎമ്മിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാതിരിക്കുന്നത് അവരുടെ രഹസ്യ ബന്ധം കാരണമാണ്. ബിജെപിയെ എതിർക്കുന്നതിൽ വാചക കസർത്ത് മാത്രമേ ഇടതു മുന്നണിക്കും സിപിഎമ്മിനും ഉള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അൽപമെങ്കിലും ധാർമ്മികത അവശേഷിച്ചിട്ടുണ്ടെങ്കിൽ ജെ.ഡി.എസ്സിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ആർജ്ജവം ഇടതു മുന്നണി കാണിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story