- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
വായ്പാ കുടിശിക; വീട് ജപ്തി ചെയ്യാൻ നോട്ടീസ് കിട്ടി; ഓട്ടോറിക്ഷാ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
തൃശ്ശൂർ: ബാങ്ക് വായ്പ കുടിശികയുടെ പേരിൽ ജപ്തി നോട്ടിസ് കിട്ടിയതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാള കുഴൂരിൽ ഓട്ടോറിക്ഷ ഡ്രൈവർ പാറപ്പുറം സ്വദേശി ബിജു (42) വാണ് മരിച്ചത്.
കുഴൂർ സഹകരണ ബാങ്കിൽ മൂന്ന് ലക്ഷം രൂപ വായ്പാ കുടിശികയുണ്ടായിരുന്നു. ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ ബിജുവിന്റെ ഭാര്യ ബാങ്കിൽ പോയി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബിജു ജീവനൊടുക്കുകയായിരുന്നു എന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആരോപിച്ചു.
Next Story




