കൽപറ്റ: തിരുനെല്ലി പനവല്ലിയിൽ ഭീതിവിതച്ച കടുവ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി 8.15ഓടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. രണ്ടാഴ്ചയായി കടുവയെ പിടികൂടാനായി പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നു. ജനവാസ മേഖലയിൽ കടുവ നിലയുറപ്പിച്ചിട്ടും കൂട്ടിൽ അകപ്പെട്ടിരുന്നില്ല. കടുവയെ മയക്കുവെടിവെക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കൂട്ടിൽ അകപ്പെട്ടത്.